Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clint Memorial

Alappuzha

ക്ലി​ന്‍റ് സ്മാ​ര​ക ജി​ല്ലാ ചി​ത്ര​ര​ച​നാ മ​ത്സ​രം

 

ആ​ല​പ്പു​ഴ: ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ 75 -ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​റ​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ ക്ലി​ന്‍റിന്‍റെ സ്മ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ബാ​ല ചി​ത്ര​ര​ച​നാമ​ത്സ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ. ​മ​ഹേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​നി​താ ശി​ശുവി​ക​സ​ന​വ​കു​പ്പി​ന്‍റെ ഉ​ജ്വ​ലബാ​ല്യം പു​ര​സ്കാ​രം ല​ഭി​ച്ച പ​ദ്മ​ശ്രീ ശി​വ​കു​മാ​ർ, മാ​ന​സ മീ​ര, ആ​രാ​ധ്യ വി. ​നാ​യ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ആ​ദ​രി​ച്ചു. മു​ഹ​മ്മ​ദ​ൻ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സി ​ശ്രീ​ലേ​ഖ അ​ധ്യ​ക്ഷ​യാ​യി.
എ​ൽപി വി​ഭാ​ഗ​ത്തി​ൽ കാ​ഞ്ഞി​രം​ചി​റ ലെ​റ്റ​ർ​ലാ​ന്‍റ് സ്കൂ​ളി​ലെ പ​ദ്മ​ശ്രീ ശി​വ​കു​മാ​ർ ഒ​ന്നും ആ​ല​പ്പു​ഴ സെന്‍റ് ജോ​സ​ഫ്സ് എ​ൽപിഎ​സി​ലെ പാ​ർ​വ​ണ പ്ര​ഭ​ൽ ര​ണ്ടും പ​റ​വൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ലെ ആ​ർ. അ​ക്ഷ​ര മൂ​ന്നും സ്ഥാ​ന​ങ്ങൾ നേ​ടി.
യുപി വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ത്ത​ല ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​വ​ന്തി​ക പി. ​നാ​യ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. തു​മ്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി.പി. ശ്രേ​യ ര​ണ്ടാം സ്ഥാ​ന​വും ക​ണി​ച്ചു​കു​ള​ങ്ങ​ര വി​എ​ൻ​എ​സ്എ​സ് എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ളി​ലെ അ​മൃ​ത സി. ​ജ​യ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ പ​റ​വൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സി​ലെ ശ്രീ​ന​ന്ദ് സ​ജി ഒ​ന്നാം സ്ഥാ​നം നേ​ടി. ഹ​രി​പ്പാ​ട് ഗ​വ. ബോ​യ്സ്. എ​ച്ച്എ​സി​ലെ അ​ബി​ൻ സു​രേ​ഷ് ര​ണ്ടാം സ്ഥാ​ന​വും ആ​ല​പ്പു​ഴ സെന്‍റ് ആ​ന്‍റണീ​സ് എ​ച്ച്എ​സി​ലെ ഉ​ത്ര സ​ജി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ ഹ​രി​പ്പാ​ട് ഗ​വ. എ​ച്ച്എ​സ്എ​സി​ലെ എം. ​മാ​ന​സ​മീ​ര ഒ​ന്നാം സ്ഥാ​ന​വും ആ​ല​പ്പു​ഴ സെന്‍റ് ജോ​സ​ഫ്സ് ജി​എ​ച്ച്എ​സി​ലെ സു​മ​യ്യ നൗ​ഷാ​ദ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ കൊ​ടു​പ്പു​ന്ന ഗ​വ. എ​ച്ച്എ​സി​ലെ ആ​രാ​ധ്യ വി. ​നാ​യ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ചേ​ർ​ത്ത​ല സൗ​ത്ത് അ​ഴീ​പ​റ​മ്പ് രാ​ജേ​ന്ദ്ര​ഭ​വ​നി​ൽ ആ​ർ. രാ​ഖി ഒ​ന്നാം സ്ഥാ​നം നേ​ടി.

Latest News

Up